
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ഒരു രൂപ പിഴതുക അഡ്വ.പ്രശാന്ത് ഭൂഷണ് അടച്ചു. എന്നാല്‍ കോടതി വിധ അംഗീകരിക്കുന്നില്ലെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും ഭൂഷണ് പറയുന്നു.
ഉയര്‍ന്ന ബെഞ്ച് കേസ് വീണ്ടും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പുതിയ ഹര്‍ജി ശനിയാഴ്ച നല്കി. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെയുടെ ചിത്രം അപകീര്‍ത്തിപരമായ രീതിയില്‍ ട്വീറ്റ് ചെയ്ത സംഭവത്തിലാണ് പ്രശാന്ത് ഭൂഷണ് കോടതി ഒരു രൂപ ശിക്ഷ വിധിച്ചത്. മുന്‍ ചീഫ് ജസ്റ്റീസുമാര്ക്കെതിരെ 200ഠല്‍ ഉന്നയിച്ച ആരോപണം കോടതിയുടെ പരിഗണനയിലാണ്.






