
ന്യുഡല്‍ഹി: കേരളം അടക്കം 1 സംസ്ഥാന ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. എന്‍.ഐ.എ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഭീകര സാന്നിധ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യമാണ് കേരളം. ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. ഇവരുടെ സൈബര്‍ മേഖല രാജ്യം വീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 17 ഐ.എസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 122 പേര് അറസ്റ്റിലായിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
കേരളത്തിനു പിന്നാലെ തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഐ.എസ് സാന്നിധ്യം ഏറ്റവും കൂടുതലെന്നും മറുപടിയില്‍ പറയുന്നു.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ അകലംപാലിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ചൈനീസ് സര്‍ക്കാര്‍ 10,000 ഓളം ഇന്ത്യക്കാരെ നിരീക്ഷിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി. അത്തരമൊരു സംഭവമുണ്ടായെങ്കില്‍ എന്തു നടപടി സ്വീകരിക്കുമെന്നും മവണുഗോപാല് ഉന്നയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ ഒരു മണിവരെയാണ് രാജ്യസഭ ചേരുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെ ലോക്സഭയും ചേരും.






