
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കിടെ പ്രമുഖ നടീ നടന്മാര് കൂറുമാറുന്നത് തുടരുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. നേരത്തെ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് സാക്ഷിയായി കേസില്‍ ഉള്‍പ്പെടുത്തിയിരുന്ന നടി ഭാമ, നടന് സിദ്ദീഖ് എന്നിവരും ഒടുവില്‍ കൂറുമാറി. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കിടെ സാക്ഷി വിസ്താരത്തില്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയ ഇവരെ കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമായത്.
എഴുത്തുകാരന് എന്‍ എസ് മാധവനും കൂറുമാറ്റത്തിനെതിരെ രംഗത്ത് എത്തി. നടി ഭാമയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.ബൈബിള്‍ കഥാപാത്രമായ, യേശുവിനെ ഒറ്റിക്കൊടുത്ത, യൂദാസിന്റെ ചിത്രം പങ്കുവച്ച എഴുത്തുകാന്‍ ' ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം' എന്നായിരുന്നു കുറിച്ചത്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020






