
നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ദിഖും ഉള്‍പ്പടെയുള്ളവര്‍ കൂറുമാറിയ വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി കുറിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അതിജീവിച്ചവര്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും നിരന്തരമായ ആഘാതങ്ങളിലൂടെയും കടന്നുപോകുന്നു. അവള് തലഉയര്‍ത്തി നില്ക്കുന്നതും നീതിക്കായി പോരാടുന്നതും ഞങ്ങള്‍ കണ്ടു. ഇത് തീര്‍ത്തും പീഡനമാണ്.
സാക്ഷികള്‍ എങ്ങനെയാണ് മൊഴിമാറ്റുന്നതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതിയ ആളുടെ മൊഴിമാറ്റം. ഹൃദയഭേദകം. എന്നിരുന്നാലും, അവളുടെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവള്‍ക്കൊപ്പം നില്ക്കുന്നു.
“It is certain, in any case, that ignorance, allied with power, is the most ferocious enemy justice can have. Neither...
Posted by Parvathy Thiruvothu on Saturday, September 19, 2020






