
പട്ടിക്കാട്: നടന് സൂരജ് തേലക്കാട് നാല് ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി. വെള്ളിയാഴ്ചയാണ് സൂരജ് ലൈസന്‍സ് നേടിയത്. സൂരജ് കാര്‍ സ്വന്തമാക്കി ഓടിക്കാനും ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.ഇതോടെയാണ് ലൈസന്‍സ് എടുക്കാന്‍ സൂരജ് ഒരുങ്ങിയത്.
പെരിന്തല്‍മണ്ണ അര്ടിഓഫീസില് നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്.കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു. പെരിന്തല്‍മണ്ണ് ആര്ടിഓഫീസര് ബിനോയ് വര്‍ഗീസ് സൂരജിന് ഡ്രൈവിങ് ലൈസന്‍സ് കൈമാറി.






