
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രജിത്ത്. നടന് പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഭാര്യ പൂര്‍ണിമയാണ് ഇന്ദ്രജിത്ത് പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ. 'യോദ്ധ' എന്ന ചിത്രത്തിലെ 'പടകാളി' എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്.
വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ഇന്ദ്രജിത്തിന്റെ പാട്ടിന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടിയാണ്. അഭിനയം പോലെ തനിക്ക് ആലാപനവും വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ഇന്ദ്രജിത്ത്. ഇതിനു മുന്‍പും താരം പാട്ടു പാടുന്നതിന്റെ വിഡിയോ പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്.






