ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രക്ഷോഭം ശക്തമാകുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഉത്തര്പ്രദേശിന്െ്റ ചില ഭാഗങ്ങളിലും കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ചു. കര്‍ഷകര്‍ ഹൈവേകള്‍ ഉപരോധിച്ചു. നിരത്തുകളില്‍ ട്രാക്ടര്‍ ഇട്ടും കര്‍ഷകര്‍ വഴി ഉപരോധിച്ചു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകുന്ന മൂന്ന് ബില്ലുകള്‍ക്കെതിരെ ഇന്ന് രാവിലെയാണ് കര്‍ഷക പ്രക്ഷോഭം തുടങ്ങിയത്.
പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ആര്.ജെ.ഡി, തൃണമുല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. പത്തോളം തൊഴിലാളി യൂണിയനുകളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും ശക്തമായ പ്രക്ഷോഭമാണ് നടന്നുക്കത്. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. പാട്നയിലെ ഹൈവേയില്‍ ട്രാക്ടര്‍ ഓടിച്ചാണ് തേജസ്വി പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.






