ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്െ്റ മൃതദേഹം ചെന്നൈയിലെ വസതിയില്‍ എത്തിച്ചു. ഓഗസ്റ്റ് ആദ്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്.പി.ബി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എസ്.പി.ബിയുടെ ഭൗതികശരീരം ചെന്നൈയിലെ വസതിയില്‍ എത്തിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരും സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരും എസ്.പി.ബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ കമല്‍ ഹാസന്, രജനീകാന്ത്, സല്മാന് ഖാന്, ധനുഷ്, എ.ആര് റഹ്മാന് മഹേഷ് ബാബു, റിതേഷ് ദേശ്മുഖ് തുടങ്ങിയ പ്രമുഖര്‍ എസ്.പി.ബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒന്‍പതിന് എസ്.പി.ബി കോവിഡ് രോഗമുക്തനായിരുന്നു. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് ആശുപത്രി വിടാനായില്ല. എസ്.പി.ബി ആരോഗ്യനില വീണ്ടെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്നലെ പെട്ടന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍െ്റ ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു.






