തിരുവനന്തപുരം: ഷിജിനെയും ജോണിനെയും കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വീണ്ടും കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവീണ്‍ എന്ന് വിളിക്കുന്ന തോമസിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് കാണാതായ പ്രവീണിന്റെ മൃതദേഹം ഇന്ന് രാവിലെ കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പ്രവീണിനെ കടലില്‍ കാണാതായത്. പ്രവീണ്‍ ഉള്‍പ്പെട്ട സംഘം കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിവന്ന ശേഷം മുതലപ്പൊഴിയിലൂടെ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. 37 കാരനായ പ്രവീണ്‍ തോണിയുടെ സൈഡില്‍ ഇരിക്കുകയായിരുന്നു. അപസ്മാരം പോലെ വന്ന് കടലില്‍ വീഴുകയായിരുന്നു എന്നാണ് കൂടെയുള്ളവര്‍ നല്‍കിയിരിക്കുന്ന വിവരം. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയും അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സും കോസ്റ്റുഗാര്‍ഡും തെരച്ചില്‍ തുടങ്ങുകയുമായിരുന്നു.
ടോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തി തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ വെച്ചിരുന്ന വലയില്‍ കുടുങ്ങിയ നിലയില്‍ ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവര്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നേരത്തേ അഞ്ചുതെങ്ങില്‍ കാണാതായ ഷിജിന് വേണ്ടിയും വിഴിഞ്ഞത്ത് കാണാതായ ജോണിന് വേണ്ടിയും തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നേവിയുടെ കപ്പല്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നുണ്ട്. ഇവരെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Comments