
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദീപിക പദുക്കോണ്‍ മടങ്ങി. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് എനസിബി(നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) ഓഫീസില്‍ നിന്ന് ദീപിക പുറത്തിറങ്ങിയത്.
നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന് എന്നിവരെ എന്‍സിബി(നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്.
മുംബൈയിലെ കോളബയിലെഎവ്ലിന്‍ ഗസ്റ്റ് ഹൗസിലാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.
ദീപിക പദുക്കോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് എന്‍സിബിക്ക് മുന്നില്‍ ഹാരജായിട്ടുണ്ട്. 2017 ലെ കോകോ €ബ് പാര്‍ട്ടിയിലെ ഇവരുടെ പങ്കാളിത്തം സംബന്ധിച്ചാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. ലഹരി ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് ചാറ്റിലെ നമ്പര്‍ ദീപികയുടേതെന്നെയെന്ന് സമ്മതിച്ചതയാണ് വിവരം. എന്നാല്‍ ലഹരി ഉപയോഗിച്ചെന്ന ആരോപണം ദീപിക നിഷേധിച്ചുവെന്നാണ് സൂചന.
അതേസമയം ലഹരി ഉപയോഗിച്ചുവെന്ന ആരോപണം ശ്രദ്ധ ക%ുറും തള്ളി. എ്ന്നാല്‍ സുശാന്ത് സിങ് രാജ്പുത്ത് ലഹരി ഉപയോഗിച്ചത് കണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന.






