
മമ്പാട്: നിറച്ചിരുന്ന കുറ്റിയെന്ന് കരുതി ഉപയോഗിക്കാനായി പൊട്ടിച്ചപ്പോള്‍ കാലിക്കുറ്റിയെന്ന് വീട്ടമ്മ. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാന്‍ എടുത്തപ്പോളാണ് കാലിയാണെന്ന് മനസ്സിലായത്.
വീട്ടമ്മ പരാതിയുമായി എത്തിയെങ്കിലും ഏജന്‍സി കൈമലര്‍ത്തി. രണ്ട് മാസത്തിന് ശേഷമാണ് സിലിണ്ടര്‍ കാലിയായ നിലയില്‍ വീട്ടുകാര്‍ കൊണ്ടുവന്നത് എന്നാണ് ഏജന്‍സിയുടെ പക്ഷം. സൈഫുന്നിസ എന്ന വീട്ടമ്മയാണ് പരാതിയുമായി വണ്ടൂരിലെ ഏജന്‍സിയില്‍ എത്തിയത്. 655 രൂപയ്ക്കായിരുന്നു ഗ്യാസ് നിറച്ചത്.
സിലിണ്ടര്‍ ലഭിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ഭാരം മനസിലാവേണ്ടതായിരുന്നു. സീല്‍ പൊട്ടിച്ചാല്‍ ചോര്‍ച്ച ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയിക്കണമായിരുന്നു എന്നുമാണ് ഏജന്‍സിയില്‍ നിന്ന് പറഞ്ഞത് എന്ന് വീട്ടമ്മ പറയുന്നു.






