
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ഇന്ത്യയുടെ മക്കള്‍ വീണ്ടും ഭയപ്പെടുന്നുവെന്ന് യുവി . ഹത്രാസ് സംഭവത്തില്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. ഈ സംഭവത്തില്‍ ആ പെണ്‍കുട്ടിയെ നഷ്ട്ടപ്പെട്ട കുടുംബത്തോടൊപ്പം നല്ക്കുന്നു ഞാന്‍. മനുഷ്യരഹിതവും ക്രൂരവുമായ ഈ പ്രവര്ത്തചെതവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുവി തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഹത്രാസിലെ സംഭവത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹത്രാസില്‍ സംഭവിച്ചത് മനുഷ്യരഹിതവും ക്രൂരതയ്ക്ക് അതീതവുമാണ്. ഈ ക്രൂരമായ പ്രവര്‍ത്തി ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
യുവതിയെ 'ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.







Comments