
റായിപ്പൂര്‍ : ഏഴ് വര്‍ഷമായി പിതാവ് നിരന്തരം പീഡനത്തിന് ഇരയാക്കുന്നു എന്ന പരാതിയുമായി രണ്ട് പെണ്മക്കള്. പെണ്‍കുട്ടികളുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 45 വയസ്സാണ് ഇയാള്‍ക്ക്. ഛത്തീസ്ഗഡിലെ വിദൂര ഗ്രാമത്തിലാണ് സംഭവം.
രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും പോയി. പെണ്‍കുട്ടികള്‍ക്ക് 13നും 21നും ഇടയിലാണ് പ്രായം.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടികളുടെ സഹോദരന് വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിക്കുകയായിരുന്നു.എന്നാല്‍ ആദ്യം ഇവര്‍ പോലീസിനോട് ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക രക്ഷ സംഘം പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്കി.
അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അച്ഛൻ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്കി. അച്ഛന് ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികളുടെ നിസഹായവസ്ഥ മനസിലാക്കിയ സഹോദരനാണ് ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ റിമാന്റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.




