
കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു രണ്ടു പേർക്ക് സാരമായി പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍.
ഇരുവരേയും ഐ എന്‍ എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് രാവിലെ 7 മണിയോടെ ബി.ഒ.ടി പാലത്തിന് സമീപമാണ് സംഭവം.
നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് താമസം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.






