
കൊച്ചി: കൊച്ചിയില്‍ ഇന്നു രാവിലെ നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടു മരണം. ഉത്തരാഖണ്ഡ് സ്വദേശിയായ രാജീവ് ത്സാ (39), ബീഹാർ സ്വദേശി സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. ഇരുവരേയും ഐ എന്‍ എസ് സഞ്ജീവനിയിലേക്കായിരുന്നു കൊണ്ടുപോയത്.പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇന്ന് രാവിലെ 7 മണിയോടെ ബി.ഒ.ടി പാലത്തിന് സമീപമാണ് സംഭവം.
നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റി.






