
പാരിസ് : ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തി പോളണ്ടിന്റെ ഇഗ സ്വിയാറ്റെക ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനലിലെത്തി. ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിമോണയുടെ തോൽവി. സ്കോർ: 6-1,6-2.
പത്തൊമ്പതുകാരിയായ സ്വിയാറ്റെക് ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. കൂടാതെ ആദ്യ പത്ത് റാങ്കിനുള്ളിലെ ഒരു താരത്തെ ആദ്യമായാണ് താരം തോൽപ്പിക്കുന്നതും. ലോക റാങ്കിങ്ങിൽ 54-ാം സ്ഥാനത്താണ് സ്വിയാറ്റെക്.
അതേസമയം ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ടുണീഷ്യൻ താരം ഒൺസ് ജബിയർ പ്രീ ക്വാർട്ടറിലെത്തി. അവസാന 16-ൽ എത്തുന്ന ആദ്യ അറബ് വനിതയെന്ന റെക്കോഡാണ് ഒൺസ് സ്വന്തമാക്കിയത്. നാലാം റൗണ്ടിൽ അരീന സെബലെങ്കയെ പരാജയപ്പെടുത്തിയാണ് ടുണീഷ്യൻ താരത്തിന്റെ മുന്നേറ്റം. സ്കോർ: 7-6,2-6,6-3.




