ഒരേസമയം രണ്ടു ചിത്രങ്ങളുമായി പുതുമുഖ സംവിധായകൻ, അരുൺ ചന്തുവിന്റെ സിനിമാ വിശേഷങ്ങൾ
ഒരേസമയം രണ്ടു ചിത്രങ്ങളുമായി പുതുമുഖ സംവിധായകൻ, അരുൺ ചന്തുവിന്റെ സിനിമാ വിശേഷങ്ങൾ
Authored by Web Desk | Last updated: 06 Oct 2020, 8:48 PM | 2 min read
പ്രമുഖ സംവിധായകരുടെ ഒന്നിലധികം ചിത്രങ്ങൾ ഒരേ സമയം പ്രദർശനത്തിനെത്തുക കുറച്ചു നാൾ മുമ്പുവരെ സംഭവിക്കുമായിരുന്നു. ജോഷിയാണ് ഇക്കാര്യത്തിൽ പല തവണ ഒരേ സമയം തൻ്റെ ചിത്രങ്ങൾ പ്രദർശനത്തിനെത്തി റെക്കാർഡിട്ടിട്ടുള്ളത്. കാലം മാറി വന്നപ്പോൾ സ്ഥിതിയും മാറി. ഈ സാഹചര്യത്തിലാണ് ,അരുൺ ചന്തു എന്ന തുടക്കക്കാരനെ പ്രസക്തി വർദ്ധിച്ചിരിക്കുന്നത്. സായാഹ്ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങളാണ് അരുൺ ചന്തുവിൻ്റെ പ്രദർശന സജ്ജമായിരിക്കുന്ന ചിത്രങ്ങൾ.
സായാഹ്ന വാർത്തകളാണ് ഇതിൽ ആദ്യം പൂർത്തിയായ ചിത്രം. ഗോകുൽ സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രത്തിൽ യുവനിര കളടക്കം മലയാളത്തിലെ മികച്ച താരങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. സമൂഹത്തിൻ്റെ പൊതുവായ ചില സന്ദേശങ്ങൾ, യുവത്വത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പെട്ടെന്ന് എല്ലാം നേടിയെടുക്കാൻ കൃത്രിമമായ മാർഗങ്ങളിലേക്ക് തിരിയുന്ന യുവത്വത്തിനെതിരേയുള്ള ഒരു സന്ദേശമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിലൂടെയാണ് അവതരിപ്പിക്കുന്നതു്.
രണ്ടാമതു ചിത്രമായ സാജൻ ബേക്കറിയാകട്ടെ, നിർമ്മിച്ചിരിക്കുന്നത് ലൗ അക്ഷൻ ഡ്രാമാ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ ഫൻ്റാസ്റ്റിക്ക് സിനിമയാണ്.
വൈശാഖ് - മെരിലാൻ്റ് സ്റ്റുഡിയോ സ് ) അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് സാജൻ ബേക്കറി നിർമ്മിക്കുന്നയ്. ആദ്യ ചിത്രമായ സായാഹ്ന വാർത്തയിൽ നിന്നും തികച്ചും വിഭിന്നമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നയ്. പഴയ രീതിയിലുള്ള ബോർമ്മയുടെ ബേക്കറി പ്രവൃർത്തനം നടത്തുന്ന ഒരു സഹോദരൻ്റേയും സഹോദരിയുടേയും ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ രസാവഹവും ഹൃദയസ്പശി യുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നതു്. അജു വർഗീസും, ലെനയുമാണ് സഹോദരങ്ങളായമുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു്. ഗണേഷ് കുമാർ മറ്റൊരു പ്രധാന കഥാപാത്രത്ത അതരിപ്പിക്കുന്നു, രഞ്ജി താമേനോനാണ് നായിക - ജാഫർ ഇടുക്കി, ഗ്രേസ് ആൻ്റണി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു ' ഫോട്ടോഗ്രാഫിയിലൂടെയാണ് അരുൺ ചന്തുവിൻ്റെ സിനിമയിലേക്കുള്ള കടന്നുവരവ്.
ഏതാനും ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ കുറച്ചു നാൾ മുമ്പ് പറഞ്ഞ ഒരു കാര്യം ഇവിടെ ഓർമ്മിക്കപ്പെട്ട ന്നത് ഈയവസരത്തിൽ ഏറെ അനുയോജ്യമാകും എന്നു കരുതുന്നു. "തിര" എന്ന ചിത്രത്തിൽ അരുൺ ചന്തു സ്റ്റിൽ ഫോട്ടോഗ്രാഫറായി എത്തിയപ്പോൾത്തന്നെ ഞാൻ ചന്തുവിലെ ചില സവിശേഷതകൾ മനസ്സിലാക്കിയിരുന്നു. നല്ല ഐഡിയകൾ അരുത്തിൽ കണ്ടു.
അന്നേ അരുണിൽ നല്ലൊരു ഭാവി കണ്ടിരുന്നു.. - ഇതു ഞാൻ പലരോടും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അത് പ്രാവർത്തികമായിരിക്കുന്നു. അടുത്തു തന്നെ ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷക സമക്ഷം എത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. അതോടെ അരുൺ ചന്തു എന്ന സംവിധായകന് മലയാള സിനിമയിൽ ഒരിടം ഉറപ്പാകും എന്നു തന്നെ വിശ്വസിക്കാം.