
ബോളിവുഡ് നടന് അജയ് ദേവ്ഗണിന്റെ സഹോദരന് അനില്‍ ദേവ്ഗണ് അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിലിന്റെ മരണ വിവരം പുറത്ത് വിട്ടത് ജ്യേഷ്ഠ സഹോദരനാണ്. മരണ കാരണം വ്യക്തമല്ല. സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയ് ദേവ്ഗണും അനില്‍ ദേവ്ഗണും.
'എനിക്കെന്റെ സഹോദരനെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായി. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അവന്റെ അപ്രതീക്ഷിതമായ വിയോഗം ഹൃദയ ഭേദകമാണ്. ഞങ്ങള്‍ക്ക് ഇനി അവന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുമെന്നും അജയ് ദേവ്ഗണ് കുറിച്ചു. ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു.-അജയ് കുറിച്ചു.
രാജു ചാച്ച, ഹാല് എ ദില്‍, ബ്ലാക്ക് മെയില്‍ തുടങ്ങിയ ചിത്രങ്ങള്‍ അനില്‍ സംവിധാനം ചെയ്തിരുന്നു.






