
സ്റ്റോക്ഹോം(സ്വീഡന്): രസതന്ത്രത്തിനുള്ള 2020ലെ നൊബേല്‍ പുരസ്കാരം രണ്ടു വനിതാ ഗവേഷകര്‍ പങ്കിട്ടു. ഫ്രാന്‍സില്‍ നിന്നുള്ള ഇമ്മാവേല് ഷാര്‍പെന്റിയര്‍ യുഎസില്‍ നിന്നുള്ള ജെന്നിഫര്‍ ഡൗന എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.ബുധനാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ജീനോം എഡിറ്റിങ്ങിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് ഇരുവരെയും പുരസ്കാരം തേടിയെത്തിയത്. ജീനോം എഡിറ്റിങ്ങിലെ ഇവരുടെ കണ്ടുപിടുത്തം ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ഡിഎന്‍എ വളരെ കൃത്യതയോടെ മാറ്റാന്‍ കഴിയും. ഈ സാങ്കേതികവിദ്യ ലൈഫ് സയന്‍സില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കും സംഭാവന നല്കുന്നു. പാരമ്പര്യ രോഗങ്ങള്‍ ഭേദമാക്കാനുളള ആഗ്രഹവും സാക്ഷാത്കരിക്കാമെന്നും ജൂറി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിനും, ഭൗതികശാസ്ത്രത്തിനുമുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.






