
ലക്നൗ : ഗര്‍ഭിണിയായ ദളിത് പെണ്‍കുട്ടിയെ പിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ആരെന്ന് പറയാത്തതാണ് കൊലയ്ക്ക് കാരണം. സഹോദരരന്റെ സഹായത്തോടെയാണ് കുട്ടിയെ പിതാവ് കൊലപ്പെടുത്തുന്നത്. തല ഛേദിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഷഹ്ജഹന്‍പൂരിലെ ഗ്രാമത്തില്‍ നിന്ന് നാട്ടുകാരാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു എന്ന് പോലീസ് പ്രണ്ട് എസ് ആനന്ദ് പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതൊരു ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ സെപ്തംബര്‍ 24നാണ് പെണ്‍കുട്ടിയെ കൊലചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഗര്‍ഭത്തിന് ഉത്തരവാദി ആരെന്ന് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ലെന്നും ഇതോടെയാണ് മകളെ കൊലപ്പെടുത്തിയതെന്നും പിതാവ് പോലീസിന് മൊഴി നല്കി. എന്നാല്‍ ബന്ധുക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല മുറിച്ച് ഓടയില്‍ ഒഴുക്കി കളയുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെയും കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.






