
ചണ്ഡിഗഢ്: ഹരിയാനയിലെ കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗോട്ട്. 2019 ല്‍ ഹരിയാന നിയമസഭാ നിയമസഭാ തിരഞ്ഞെടുപ്പില്‍ താരം മത്സരിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന സോനിപത്ത് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അഭ്യൂഹമുണ്ട്.തിരഞെഞടുപ്പില് ഇവര്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹം നിറയുകയാണ്.
അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഇന്ന് ഫോഗട്ട് കൂടിക്കാഴ്ച നടത്തും.
'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍'് രാജിവെയ്ക്കുകയാണെന്ന് കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്.ഞാന്‍ അടുത്തിടെ സ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായി ചേര്‍ന്നിരുന്നു. എന്നാല്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ എന്റെ സേവനങ്ങള്‍ തുടരാന്‍ എനിക്ക് കഴിഞ്ഞേക്കില്ല.. എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹരിയാനയിലെ സോനിപത്തിലെ ബറോഡ സീറ്റിലേയ്ക്കുള്ള ഉപ;ിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ്.






