
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ തെലുങ്ക് ടീസറെത്തി. 'ആന്‍ഡ്രോയ്ഡ് കട്ടപ്പ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ഒരു മുതിര്‍ന്ന മനുഷ്യനും അയാളുടെ ഒറ്റപ്പെടല്‍ മാറ്റാന്‍ മകന് സമ്മാനിച്ച റോബോട്ടും തമ്മിലുള്ള ബന്ധം പറഞ്ഞ കുഞ്ഞപ്പനെ പ്രായഭേദമന്യെ ആസ്വാദകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പാണ് റിലീസിനെത്തുന്നത്. മ
ലയാളചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ മുന്‍പും വന്നിട്ടുള്ള ഒടിടി പ്ലാറ്റ്ഫോം ആയ അഹ വിഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രീമിയര്‍. ഈ മാസം ഒന്‍പതിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.






