
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള 'യഥാര്‍ത്ഥ നിയന്ത്രണ രേഖ'(എല്‍എസി)യുടെ നിയന്ത്രണം ബലപ്രയോഗത്തിലുടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമം നടത്തിയതായി അമേരിക്ക.യുഎസിന്റെ ദേശീയ സുരക്ഷആ ഉപദേഷ്ടാവ് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ കൊണ്ടോ കരാറുകള്‍ കൊണ്ടോ കാര്യമില്ലെന്ന് മനസിലാക്കാനുള്ള സമയം അതിക്രമിച്ചുവെന്നും സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന് വ്യക്തമാക്കി.
യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ച ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിയുടെ അതിര്‍ത്തിയിലെ അധിനിവേശം വ്യക്തമാണ്.ചൈനയുടെ തായ്വാന് കടലിടുക്കിലെ അധിനിവേശവും വ്യക്തമാണ്. ഈ മേഖലയില്‍ പിഎല്‍എയുടെ നാവിക വ്യോമ സേനകള്‍ സൈനികാഭ്യാസം നടത്തുന്നത് തുടരുകയാണെന്നും അദേഹം കൂട്ടിച്ചേര്‍തതു.ഈ ആഴ്ച ആദ്യം യൂട്ടയില്‍ ചൈനയക്കുറിച്ച് നട്ത്തിയ പ്രസ്താവനയിലാണ് ഒബ്രിയാന് ഇക്കാര്യം വ്യക്തമാക്കിയത്.
കിഴക്കന്‍ ലഡാക്കില്‍ അഞ്ചു മാസത്തോളമായുള്ള ഇന്ത്യ-ചൈന സംഘര്‍ഷം മഞ്ഞുരുകാതെ തുടരുകയാണ്.ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും സാരമായി ബാധിച്ചു.പ്രശ്ന പരിഹാരത്തിനായിഇരുരാജ്യങ്ങളും ഇന്നതതല നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിലേക്ക് എത്തിയിട്ടില്ല.






