
പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നത്. ലൊക്കേഷനിലേക്ക് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിൻറെ വിഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധായകൻ ജീത്തു ജോസഫാണ് ചിത്രം പങ്കുവെച്ചത്.
ഉച്ച ഊണും കഴിഞ്ഞ് ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്. ആദ്യ ഭാഗത്ത് തെന്നെ കണ്ട് സുപരിചതമായ തൊടുപുഴയിലെ വീടിന്റെ വരാന്തയിൽ മോഹൻലാലും മീനയും അൻസിബയും എസ്തറും ഒന്നിച്ചിരുന്ന് ലൂഡോ കളിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്, മറ്റ് അണിയറപ്രവർത്തകർ എന്നിവരും ഒപ്പമുണ്ട്.
Lunch break @Georgekutty's house.
Posted by Jeethu Joseph on Saturday, October 10, 2020
ചിത്രം കണ്ടപാടേ ആരാധകർ കുറിച്ചിരിക്കുന്ന കമൻ്റുകളും ദൃശ്യം ആദ്യ പതിപ്പിൻ്റെ കഥാപശ്ചാത്തലവുമായി കോർത്തിണക്കിയുള്ളതാണ്. വെറുതെ അവരുടെ കുടുംബത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്തിനാ? അടുത്ത പോലീസ് സ്റ്റഷന്റെ അടിയിൽ കിടക്കണോ എന്നാണ് ഒരു ആരാധകൻ ജീത്തു ജോസഫിനോട് ചോദിക്കുന്നത്.






