
കണ്ണൂര്‍: കണ്ണൂരിലെ ഈ കല്യാണ ഫോട്ടോഗ്രാഫര്‍ നാലംഗ വീട്ടിലേക്ക് ചന്തയില്‍ നിന്നും പച്ചക്കറി വാങ്ങിയിട്ട് അഞ്ചു വര്‍ഷമായി. വീട്ടില്‍ തന്നെ സ്വന്തം ആവശ്യത്തിന് വേണ്ട പച്ചക്കറികള്‍ കൃഷി ചെയ്ത് ഉണ്ടാക്കുന്ന ഇവര്‍ അയല്ക്കാര്ക്ക് പോലും ആവശ്യമായ പച്ചക്കറികള്‍ ഇപ്പോള്‍ നല്‍കാറുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊക്കടവിലെ ചെറുപുഴ - തിരുമേനി റോഡിന് സമീപത്തെ ചെങ്കല്ല് വീട് സസ്യജാലങ്ങളുടെ പച്ചപ്പിനാല്‍ ചിലപ്പോള്‍ കണ്ടെന്നു പോലും വരില്ല. പക്ഷേ നാട്ടില്‍ എവിടെയും ഫോട്ടോഗ്രാഫര്‍ ജോഷി മാത്യൂ എന്ന് ചോദിച്ചാലും കൃഷിക്കാരന് ജോഷി മാത്യൂ എന്ന ചോദിച്ചാലും ആള്ക്കാര് വീട്ടില്‍ കൊണ്ടെത്തിക്കും.
ജോഷി മാത്യുവും ഭാര്യ ജൂലിയും വീട്ടിലേക്ക് ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും മീനും മുട്ടയുമെല്ലാം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. പച്ചക്കറി ചെടികളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചപ്പ് തീര്‍ക്കുന്ന പുരയിടത്തില്‍ രണ്ടു കുളങ്ങളിലായി മീനുകളും വീടിന്റെ ഭാഗങ്ങളിലായി തേനീച്ചയെയും വളര്‍ത്തുന്നു. പശുവിനെയും കോഴിയേയും താറാവിനെയുമെല്ലാം വളര്‍ത്തുന്നു. രണ്ടു കുളങ്ങളിലായി അനേകം മീനുകളുണ്ട്. ചുവന്ന തിലാപ്പിയയും ആസ്സാം 'വാലനും' ജയന്റ് ഗൗരാമിയുമെല്ലാം ഇവിടെ നീന്തിക്കളിക്കുന്നു. ഇതെല്ലാം 25 സെന്റ് ഭൂമിയിലാണ്. വീടിനോട് ചേര്‍ന്ന വളപ്പില്‍ മരുന്നുചെടികളും 30 തരം ഫല വൃക്ഷങ്ങളും സ്ഥിതി ചെയ്യുന്നു.
മാത്യുവും ജൂലിയും സ്കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ജോഷ്വായും റോസ്മേരിയും എല്ലാം ചേര്‍ന്ന് എല്ലാം പരിപാലിക്കുന്നു. വീടിനായി മാറ്റിയിട്ട അഞ്ചു സെന്റ് ഭൂമി കഴിഞ്ഞാല്‍ പിന്നെ എല്ലാം കാര്‍ഷിക മേഖലയാണ്. വീടിന്റെ പ്രവേശന കവാടത്തില്‍ തന്നെ നില്‍ക്കുന്നത് മൂത്ത് പാകമായ കായോട് കൂടിയ ചൊരയ്ക്കാ മരമാണ്. ഉണക്കി സൂക്ഷിച്ചാല്‍ പാത്രമുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ പാകമായി നില്ക്കുന്നു.
കുറച്ചുകൂടി മുമ്പോട്ട് പോകുമ്പോള്‍ ഒരു ചെറിയ പുഴ കാണും. ഡിസംബര്‍ മാസം വരെ ഇവിടെ വെള്ളം കാണും. വെള്ളാരം കല്ലുകളാലും കൈകളാല്‍ നിര്‍മ്മിച്ച പൂക്കുടങ്ങളും കൊണ്ട് അലംകൃതമാണ്. അടുത്തത് ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട മുറ്റമാണ്. ഇവിടെ മനഷ്യ നിര്‍മ്മിതമായ കുളത്തില്‍ മൂന്നു കിലോ വരെ തൂക്കമുള്ള മീനുകള്‍ നീന്തി നടക്കുന്നു. 12 വര്‍ഷം പഴക്കമുള്ള കുളം കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്നു പോകുകയും 400 മീനുകള്‍ നഷട്മാകുകയും ചെയ്തിരുന്നു.
ഈ കുളം പുനര്‍ നിര്‍മ്മിക്കുക മാത്രമായിരുന്നില്ല. പറമ്പില്‍ മറ്റൊരു കുളം കൂടി നിര്‍മ്മിച്ചു. നാടന്‍ കോഴികളേയും താറാവിനെയും ഇവിടെ വളര്‍ത്തുന്നുണ്ട്. മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്റര്‍ വാങ്ങിയത് അടുത്തിടെയാണ്. വലിയ കോഴികളെ വില്‍ക്കുന്നതിന് പകരം ഇവര്‍ കുഞ്ഞുങ്ങളെയാണ് വില്‍ക്കുന്നത്. അതുപോലെ പഴങ്ങളും പച്ചക്കറികളും വില്ക്കാന് മാത്രമുള്ള ഭൂമി തനിക്കില്ലെന്നും എന്നാല്‍ അവയുടെ തൈകള്‍ വില്‍ക്കാറുണ്ടെന്നും പറയുന്നു.
സ്വദേശിയും വിദേശിയുമായ മരങ്ങളുടെ തൈകള്‍ വില്‍പ്പന നടത്തുന്നത് ഒരു സ്ഥിരവരുമാനമാണെന്നും പറയുന്നു. സ്ട്രോബറിയുടെ വിളവെടുപ്പ് ഗ്രാമത്തിലെ അനേകര്‍ക്കാണ് പ്രചോദനമാകാറുണ്ട്. പലരും സ്ട്രോബറി വാങ്ങാന്‍ ഇവിടെ വരുന്നു. വീടിന്റെ ടെറസ് പച്ചക്കറി കൃഷിക്കായി മാറ്റിയിട്ടിരിക്കുകയാണ്. ഇവിടെ ചെറിയ രീതിയിലുള്ള ജലസേചനം നടത്തുന്നു. ഗ്രോബാഗ് വെച്ചിരിക്കുന്ന കുടങ്ങളില്‍ വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം നിറച്ചു കൊടുക്കും.
മായന്‍ചീര മുതല്‍ സൗഹൃദചീര വരെ ഒമ്പതു തരം ചീരകള്‍ ഇവിടെയുണ്ട്. എല്ലാ ദിവസവും അതുകൊണ്ട് തോരനും ഉണ്ടാകും. അതുപോലെ തന്നെ അടത്താപ്പും അടുക്കള നിറയ്ക്കുന്നു. വീട്ടിലേക്ക് ഉരുളക്കിഴങ്ങ്് പ്രവേശിക്കും മുമ്പ് ഇതായിരുന്നു തങ്ങള്‍ ഉപയോഗിച്ചിരുന്നതെന്ന് പറയുന്നു. ഇതിനെല്ലാം പുറമേ കുരുമുളക്, ഏലം, ജാതിക്കാ, തെങ്ങ്, മാവ്, പളാവ്, അടയ്ക്കാ എന്നിവയെല്ലാമുണ്ട്.
വീടിന്റെ മുന്നില്‍ ചെടികള്‍ തൂങ്ങിക്കിടക്കുമ്പോള്‍ മറ്റ് മൂന്ന് വശങ്ങളിലെയും മേല്‍ക്കൂരയില്‍ തേനീച്ച കൂടുകളാണ്. ഒരു ലിറ്റര്‍ തേനിന് 2000 രൂപയാണ് വില. മാംഗ്ളൂരില് വെല്‍ഡറായി ജോലി നോക്കിയിരുന്ന മാത്യൂ 1996 ല്‍ മാതാപിതാക്കള്‍ അസുഖ ബാധിതരായതോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് വിവാഹഫോട്ടോയെടുപ്പ് ഉപജീവനമാര്‍ഗ്ഗമാക്കി. എന്നിരുന്നാലും കൃഷിയെ സ്നേഹിച്ചിരുന്ന മാത്യു വഴിയരികിലെ 25 സെന്റ് ഭൂമി വിറ്റ് അല്‍പ്പം കൂടി അകത്തേക്ക് കയറി കൂടുതല്‍ ഭൂമി വാങ്ങി വലിയൊരു തോട്ടമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 20 സെന്റിലും കൃഷിനടത്താമെന്ന സുഹൃത്തിന്റെ വാക്കുകളായിരുന്നു പ്രചോദനമായി മാറിയത്.
കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്






