
ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സി.ടി രവിയില്‍ നിന്ന് ഖുശ്ബു ബി.ജെ.പി അംഗത്വ, സ്വീകരിച്ചു. ബി.ജെ.പിയുടെ തമിഴ്നാട് ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് രവി.
ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അവര്‍ രാവിലെ രാജിക്കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ അവരെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇന്ന് തന്നെ ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാവിലെ തന്നെ ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ രാജിവച്ചതെന്ന് ഖുശ്ബു പറഞ്ഞു. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപ്പോലുള്ളവര്‍ തഴയപ്പെുകയാണെന്നും ഖുശ്ബു ആരോപിച്ചു.
ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകവുമായി അകല്‍ച്ചയിലായിരുന്നു ഖുശ്ബു. കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്നുവെന്ന സൂചന നല്കി അവര്‍ ട്വീറ്റ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്‍െ്റ പാര്‍ട്ടി മാറ്റം.







Comments