
ദില്ലി: ഹാഥ്റസ് പീഡനക്കേസിൽ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ. അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ആശുപത്രി അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്
അതേസമയം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സിബിഐ, അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.






