നിരത്തുകളിലെത്തിയതിന്റെ 20 വര്‍ഷം ആഘോഷിക്കുകയാണ് മാരുതിയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ. ഈ വാഹനം ഇന്ത്യയിലെ 40 ലക്ഷം കുടുംബങ്ങളുടെ ഭാഗമായിരിക്കുകയാണ്. മാരുതിയില്‍ നിന്ന് ആള്‍ട്ടോ എന്ന വാഹനം പുറത്തിറങ്ങുന്നത് 2000-ത്തില്‍ ആണ്. ടോപ്പ് സെല്ലിങ്ങ് വാഹനമെന്ന പട്ടം കഴിഞ്ഞ 16 വര്‍ഷമായി ആൾട്ടോക്കാണ് സ്വന്തം. ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ ഒന്നാമനാണ് ആൾട്ടോ.
പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാര്‍ ആയി ആൾട്ടോയ്ക്ക് മാറാൻ സാധിച്ചു. ആള്‍ട്ടോയുടെ പത്ത് ലക്ഷം യൂണിറ്റ് 2008-ല്‍ നിരത്തുകളിലെത്തി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷമായി. 2016-ല്‍ വില്‍പ്പന 30 ലക്ഷം കടക്കുകയും 2020-ഓഗസ്റ്റില്‍ ഇത് 40 ലക്ഷത്തിലെത്തുകയും ചെയ്തു.
2019-ല്‍ ആള്‍ട്ടോയുടെ വില്‍പ്പനയുടെ 59 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ആയിരുന്നു. ഈ വര്‍ഷം ഇത് 62 ശതമാനമായെന്നും മാരുതി അറിയിച്ചു. റിപ്പോർട്ട് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആള്‍ട്ടോയുടെ ഉപയോക്താക്കളായിരുന്നവരില് 76 ശതമാനം ആളുകളും ആദ്യ വാഹനമായാണ് ആള്‍ട്ടോ തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് 84 ശതമാനം ആയി ഈ വര്‍ഷം ഉയര്‍ന്നിട്ടുണ്ട്.






