
ഇന്ത്യന്‍ ജൂവലറി ബ്രാന്റ് തനിഷ്ക്കിന്റെ പരസ്യം വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും അതുണ്ടാക്കിയ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുസ്ളീം വീട്ടില്‍ വിവാഹം കഴിച്ചയയ്ക്കപ്പെട്ട ഹിന്ദു യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട ആഘോഷം ചിത്രീകരിച്ച പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമെന്ന് ബോളിവുഡിലെ ഒരു വിഭാഗം പറയുമ്പോള്‍ വിവാദ നായിക കങ്കണാ റാണത്തിനെ പോലെയുള്ള നടിമാര്‍ പരസ്യം ലവ് ജിഹാദിനെ മാത്രമല്ല ലിംഗ വിവേചനം കൂടി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബ്രാന്റ് ലവ് ജിഹാദിനെ പിന്തുണയ്ക്കുന്നു എന്നാണ് കങ്കണയുടെ വാദം. ഇതിനൊപ്പം രണ്ടു മതങ്ങളുമായി ബന്ധപ്പെട്ട ലൈംഗിതയെ കൂടി ഇത് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് കങ്കണ തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ലജ്ജാവതിയായിട്ടാണ് പരസ്യത്തില്‍ ഹിന്ദു യുവതിയെ കാണിക്കുന്നത്. ''പരസ്യത്തിന്റെ ആശയത്തേക്കാള്‍ പ്രശ്നാധിഷ്ഠിതം ആണ് തന്റെ വിശ്വാസത്തെ തന്റെ ബന്ധുക്കള്‍ സ്വീകരിക്കുന്നതിലുള്ള നന്ദിയും കടപ്പാടും പെണ്‍കുട്ടി ഭീതിയോടെ നിര്‍വ്വഹിക്കുന്നു എന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവള് ആ വീട്ടിലെ പെണ്കുട്ടിയല്ലേ? പിന്നെന്തിന് അവള്‍ക്ക് വീട്ടുകാരുടെ ദയ? സ്വന്തം വീട്ടില്‍ എന്തിനാണ് ഇത്രയും ഭീരുത്വവും എളിമയും?'' ഇത് നാണക്കേടാണെന്നും ഇത്തരം പരസ്യങ്ങള്‍ ലവ് ജിഹാദ് മാത്രമല്ല ലിംഗപരമായ വേര്‍തിരിവിനെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നും കങ്കണ തന്റെ ട്വീറ്റില്‍ പ്രതികരിച്ചു.
അന്താരാഷ്ട്ര രംഗത്തെ വമ്പന്മാരാല് ഒരാളായ കമ്പനിക്ക് ദുര്‍ബ്ബലമായ നട്ടെല്ല്. എന്നായിരുന്നു നടി സ്വര ഭാസ്ക്കര്‍ കുറിച്ചത്. പരസ്യത്തെ പിന്തുണച്ച് ദിവ്യാ ദത്തയും രംഗത്ത് വന്നു. ബോളിവുഡ് നടിമാര്‍ എന്ന നിലയില്‍ സാമുദായിക സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന കാര്യത്തിനല്ലേ പിന്തുണ നല്‍കേണ്ടത് എന്നായിരുന്നു നടി ദിവ്യാദത്തയുടെ പ്രതികരണം. പരസ്യം വേണ്ടെന്ന് വെച്ചത് ദു:ഖകരമായി പോയി എന്നും അത് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു എന്നുമാണ് ദിവ്യാദത്തയുടെ പ്രതികരണം.
ഫപരസ്യമായാലും സിനിമയായാലും യഥാര്‍ത്ഥ വിവാഹമാണെങ്കിലും ഭിന്നമതങ്ങളില്‍ പെട്ടവരുടെ വിവാഹം ചില ആള്‍ക്കാരെ എല്ലായ്പ്പോഴും നീരസപ്പെടുത്തും. സ്ത്രീകളുടെ പക്ഷത്ത് വെച്ചാണെങ്കില്‍ അത് എപ്പോഴും പ്രക്ഷോഭത്തിന് കാരണമാകും. ഇവിടുത്തെ പ്രശ്നം വിശ്വാസമാണ്. അതിലും സ്ത്രീകളാണ് അവരുടെ ഉപകരണം. പരസ്യത്തിലെ വധുവിനെയും കുടുംബത്തെയും ഗ്രാമത്തിലെ കന്നുകാലി മോഷ്ടാക്കളെ പോലെയാണ് ആള്ക്കാര് കാണുന്നതെന്നാണ് ജാവേദ് അക്തര്‍ കുറിച്ചത്.
ല്വ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ ദിവസം സംപ്രേഷണം ചെയ്തതിന് പിന്നാലെ തന്നെ ബ്രാന്‍ഡ് പരസ്യം പിന്‍വലിച്ചിരുന്നു. ജനങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രാദേശിക സമൂഹത്തിലെ വ്യത്യസ്തരായവര്‍ ഒരുമിച്ച് കൂടി സൗന്ദര്യവും ഏകത്വവും ആഘോഷിക്കുന്നു എന്ന ആശയം ആയിരുന്നു ഇത്. എന്നാല്‍ അതിന് കടകവിരുദ്ധമായി പരസ്യചിത്രം അകല്‍ച്ചയെ ഉത്തേജിപ്പിക്കുകയും അതിന്റെ ലക്ഷ്യത്തിന്റെ എതിരായ പ്രതികരണം ഉളവക്കകുയും ചെയ്തു. അനേകരുടെ വികാരം വൃണപ്പെടുത്തിയതില്‍ ഖേദിച്ചുകൊണ്ടും ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടേയും സ്റ്റോര്‍ സ്റ്റാഫുകളുടേയും ക്ഷേമത്തെ കരുതി അങ്ങേയറ്റം ഖേദിച്ചുകൊണ്ട് പിന്‍വലിക്കുകയാണ് എന്നായിരുന്നു അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ പ്രതികരണം.






