ന്യൂഡല്‍ഹി: യുപിയെ പ്രതിസന്ധിയിലാക്കി ഇന്ത്യയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഹത്രാസ് കൊലപാതകക്കേസില്‍ ഇരയെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ഭാര്യയുടെ ചിത്രമാണെന്ന പരാതിയുമായി യുവാവ്. ഇക്കാര്യത്തില്‍ യുവാവിന്റെ ആരോപണം ശരിയാണോയെന്ന് പരിശോധി്കാന് കേന്ദ്രത്തേട് ഹൈക്കോടതി ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ എടുത്തുമാറ്റാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്ക് അടിയന്തിരമായി നിര്‍ദേശം നല്‍കണമെന്നും പറഞ്ഞു.
വിവര സാങ്കേതിക മന്ത്രാലയത്തോടാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കന്നത്. പരാതിക്കാരനോട് പരാതിയില്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും അതിനായി കോടതി ഉത്തരവിനൊപ്പം ഭാര്യയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ യുആര്‍എല്‍ സഹിതം മന്ത്രാലയത്തെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിവര സാങ്കേതിക മന്ത്രാലയത്തിന് പുറമേ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്കും കേസ് നവംബര്‍ 9 ന് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി പരിശോധിക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്കി. ഹത്രാസില്‍ ക്രൂരമായ പീഡനത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ തന്റെ മരണമടഞ്ഞ ഭാര്യയുടെ ചിത്രമാണ് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതെന്നാണ് യുവാവിന്റെ പരാതി.
ബലാത്സംഗ ഇരകളുടെ ചിത്രവും പേര് വിവരം പ്രസിദ്ധപ്പെടുത്തുന്നതും ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമാണെന്നിരിക്കെയാണ് മറ്റൊരാളുടെ ചിത്രം ഈ പേരില്‍ പ്രചരിക്കുന്നതെന്ന് പരാതിക്കാരന്റെ അഭിഭാഷകന് പറഞ്ഞു. അതേസമയം ഗൂഗിള്‍ യുആര്‍എല്ലുകള്‍ പരിഗണിച്ച് വിവരങ്ങള്‍ നല്കുന്ന വെറും സേര്‍ച്ച് എഞ്ചിന് മാത്രമാണെന്നും കുറ്റകരമായ രീതിയിലുള്ള കണ്ടെന്റുകള് ഫോര്‍വേഡ് ചെയ്താല്‍ അത് സാധാരണഗതിയില്‍ ബ്ളോക്ക് ചെയ്യാറോ ഡിലീറ്റ് ചെയ്യാറോ ആണ് പതിവെന്നും പറയുന്നു.

Comments