
ശരീരം കീറിമുറിക്കുമ്പോള്‍ വേദന അനുഭവപ്പെടാതിരിക്കാന്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന രീതിയാണ് അനസ്തേഷ്യ. മോഡേണ്‍ മെഡിസിന്റെ ഒരു ശാസ്ത്രശാഖയാണ് അനസ്തേഷ്യോളജിയും. ഒക്ടോബര്‍ 16, ലോക അനസ്തേഷ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ഫോക്ലിന്ക് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയയാവുകയാണ്. ഡോക്ടര്‍ പല്ലവി ഗോപിനാഥാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ഇന്‍ഫോ ക്ലിനിക് കുറിപ്പ്,
അനസ്തേഷ്യയും റിസ്കും.??
??വേദനയില്ലാത്ത ശസ്ത്രക്രിയ എന്ന വലിയ പുരോഗതി മനുഷ്യരാശിക്ക് സമ്മാനിച്ചതിന്റെ ഓര്‍മദിവസമാണ് ഇന്ന്, ഒക്ടോബര്‍ 16 ലോക അനസ്തേഷ്യ ദിനം.
??അനസ്തേഷ്യ എന്ന വിഷയത്തില്‍ പൊതുവില്‍ ഒരുപാട് മിഥ്യാധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്.
??അനസ്തേഷ്യ സമം മയക്കുവിദ്യ എന്നത് തെറ്റിദ്ധാരണയാണ്.
??മറ്റേതൊരു സ്പെഷ്യാലിറ്റിയെയും പോലെ തന്നെ മോഡേണ്‍ മെഡിസിന്റെ ഭാഗമായ ഒരു ശാസ്ത്ര ശാഖയാണ് അനസ്തേഷ്യോളജി. മോഡേണ്‍ മെഡിസിന് പഠനത്തിന് ശേഷം അനസ്തേഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു ഡോക്ടറാണ് അനസ്തേഷ്യ നല്‍കുക. അനസ്തേഷ്യ ടീമില്‍ പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റ്റാഫ് ആയ അനസ്തേഷ്യ ടെക്നീഷ്യന്‍സ്, തീയറ്റര്‍ ടെക്നീഷ്യന്‍സ് മുതലായവരും ഉണ്ടാകും.
??വേദനസംഹാരികള്‍ , ബോധം മറയ്ക്കുന്ന മരുന്നുകള്‍ , അനസ്തേഷ്യ വാതകങ്ങള്‍ തുടങ്ങി അനസ്തേഷ്യയില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് എല്ലാം തന്നെ കൃത്യമായ പഠനവും, നിരന്തരമായ തുടര്‍ഗവേഷണങ്ങളും ഉണ്ട്. ടെക്നോളജിയുടെ ഏറ്റവും പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു ഇടം കൂടിയാണ് അനസ്തേഷ്യ പ്രാക്ടീസ്.
ചുരുക്കത്തില്‍ മന്ത്രവാദവും മയക്കുമരുന്നുമൊന്നുമല്ല, സയന്‍സും ടെക്നോളജിയും ആണ്.
?അനസ്തേഷ്യ ഭയങ്കര റിസ്കല്ലേ എന്നതാണ് ഒരു പൊതു ആശങ്ക.
??ഏത് മെഡിക്കല്‍ പ്രോസീജ്യറിനും റിസ്ക് ഉണ്ട്. അനസ്തേഷ്യയ്ക്കും സര്‍ജറിക്കും ഉള്ള റിസ്കിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത് രോഗാവസ്ഥ, രോഗിയുടെ പൊതുവായ ആരോഗ്യ നില തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഏറിയും കുറഞ്ഞും ഇരിക്കും. ഈ റിസ്കിനെക്കുറിച്ച് അനസ്തേഷ്യയ്ക്കു വിധേയരാകുന്നവരെപ്പോലെ തന്നെ ജാഗ്രതയുള്ളവരാണ് അനസ്തേഷ്യ ടീമും.
?ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടി വരുന്ന അനസ്തേഷ്യ ഏതു തരത്തില്‍ പെട്ടതാണ് എന്നത് തീരുമാനിക്കുന്നത്, ആ ഓപ്പറേഷന് ഏത് തരം അനസ്തേഷ്യ ആണ് ആവശ്യം, ആ വ്യക്തിയുടെ നിലവിലെ ശാരീരികാവസ്ഥ, ഓപ്പറേഷന് നടത്തുന്ന ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍, സുരക്ഷിതത്വം തുടങ്ങി വിവിധ വശങ്ങള് പരിഗണിച്ച ശേഷമാണ്.
?അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളോട് വിവിധ വ്യക്തികളുടെ ശരീരങ്ങള്‍ പ്രതികരിക്കുന്നത് വ്യത്യസ്ത തരത്തിലാകാം.
??ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അപൂര്‍വമായി മരുന്നുകളോടുള്ള അലര്‍ജി, അതിനെത്തുടര്‍ന്നുള്ള അനാഫിലാക്സിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ സംഭവിക്കാം.
??റീജിയണല്‍ അനസ്തേഷ്യയ്ക്കു ഉപയോഗിക്കുന്ന ബ്ലോക്കുകള്‍ മുതലായവ ചെയ്യുമ്പോള്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
??ഈ സങ്കീര്‍ണതകള്‍ പരമാവധി മുന്‍കൂട്ടി കണ്ടുകൊണ്ട് വേണ്ട കരുതലുകള്‍ എടുത്താല്‍ പോലും അപ്രതീക്ഷിതമായ സങ്കീര്‍ണതകള്‍ക്ക് സാധ്യത എപ്പോഴുമുണ്ട്.
??അതുകൊണ്ട് തന്നെ പലപ്പോഴും അനസ്തേഷ്യയെ വിമാനഗതാഗതത്തോട് ഉപമിക്കാറുണ്ട്. അത്രത്തോളം ശ്രദ്ധ ആവശ്യപ്പെടുന്ന, സൂക്ഷ്മതലങ്ങളുള്ള ഒന്നാണെന്ന് സാരം.
രോഗിയുടെ വിവിധ അവയവ വ്യവസ്ഥകള്‍ എത്രത്തോളം രോഗാതുരമാണോ അതിനനുസരിച്ച് അനുബന്ധ റിസ്കുകളും കൂടുന്നു.
?റിസ്ക് നിര്‍ണയം
??അമേരിക്കന്‍ സോസൈറ്റി ഓഫ് അനസ്തേഷ്യോളജിയുടെ ഒരു തരംതിരിക്കല്‍ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ഒരു രോഗിയില്‍ അനസ്തേഷ്യയുടെ പൊതുവായ റിസ്ക് കണക്കാക്കാറ്.
??ഈ തരംതിരിവ് അനുസരിച്ച് ഏറ്റവും റിസ്ക് കുറവുള്ളവരെ ASA 1 എന്ന് രേഖപ്പെടുത്തുന്നു. അതിനര്‍ത്ഥം അവര്‍ക്ക് മറ്റസുഖങ്ങള്‍ ഇല്ല എന്നാണ്.
??അടുത്ത പടി ASA 2 . നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍, മറ്റസുഖങ്ങള്‍ ഒന്നുമില്ലെങ്കിലും നിങ്ങള്‍ 2 ലാണ് ഉള്‍പ്പെടുക. മറ്റസുഖങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ 2 ലാണ് ഉള്‍പ്പെടുക, അതിനര്‍ത്ഥം അവര്‍ക്ക് സാധാരണ ആളുകളെക്കാള്‍ ഒരു പടി കൂടി അധികം റിസ്ക് ഉണ്ട് എന്നാണ്. അസുഖങ്ങള്‍, അവയുടെ തീവ്രത, ശാരീരിക ക്ഷമതക്കുറവ് ഇതൊക്കെ അനുസരിച്ച് റിസ്ക് കൂടുതലായി വരും.
??ASA 1 എന്ന് നിര്‍വചിച്ചിരിക്കുന്ന ആളുകളില്‍ തന്നെയും ഗുരുതരാവസ്ഥകള്‍ സംഭവിക്കാം. അതുകൊണ്ടുതന്നെ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുന്‍പ് ശസ്ത്രക്രിയയെക്കുറിച്ചും അനസ്തേഷ്യയെക്കുറിച്ചും അതിന്റെ ഭാഗമായി ഉണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ചും മനസിലാക്കിയിരിക്കുകയും, സമ്മതപത്രം പൂര്‍ണമായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം ശസ്ത്രക്രിയക്ക് സമ്മതം നല്‍കുകയും വേണം.
?കാലങ്ങളായി ഈ ശാസ്ത്ര ശാഖയില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ഭൂരിഭാഗവും രോഗികളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ മുന്‍പെന്നത്തെക്കാളും സുരക്ഷിതമാണ് അനസ്തേഷ്യ എന്ന് പൊതുവായി പറയാം. കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകള്‍, പല തലങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ അനസ്തേഷ്യ വര്‍ക്സ്റ്റേഷനുകള്‍ ഒക്കെ അനസ്തേഷ്യയുടെ ദൈനംദിന പ്രാക്ടീസ് കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. നിരന്തരമായ നിരീക്ഷണത്തിനുള്ള സാങ്കേതിക ഉപകരണങ്ങള്അതിലൊരു വലിയ പങ്ക് വഹിക്കുന്നുണ്ട്.
?പള്‍സ് ഓക്സിമീറ്റര്‍ എന്ന കുഞ്ഞനുപകരണമാണല്ലോ ഇപ്പോള്‍ താരം. വെന്റിലേറ്റര്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലും. ഈ ഉപകരണങ്ങളെല്ലാം അടിസ്ഥാനപരമായി അനസ്തേഷ്യയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നവയാണ്.
?നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയിലൊക്കെയും പുതിയ പരിഷ്കാരങ്ങള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ഓക്സിജന്‍ നല്‍കുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍ മുതലായവ ഈ കൊവിഡ് കാലത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി കൂടുതല്‍ പ്രയോജനപ്പെടുത്താനുമാകുന്നു.
??ചരിത്രത്തിലാദ്യമായി ടൈം മാഗസിന്റെ മുഖചിത്രമായി ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ചിത്രം വന്നത് ഈ ഏപ്രിലില്‍ ആയിരുന്നു.
കൊവിഡ് പിടി മുറുക്കിയ ലോകത്ത് എമര്‍ജന്‍സി മാനേജ്മെന്റും, വെന്റിലേറ്റര്‍ ചികിത്സയും ആവശ്യമായി വന്ന ഓരോ ഇടത്തും അനസ്തേഷ്യ വിദഗ്ധരുടെ സേവനം പ്രധാനമാണ്.
ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം അനസ്തേഷ്യ വിദഗ്ധരുടെ സേവനം കൂടി ചേരുമ്പോള്‍ ഈ മഹാമാരിക്കാലത്ത് ലോകത്തിനായി റിസ്ക് എടുക്കാന്‍ ഈ ശാസ്ത്രശാഖ ഏറ്റവും മുന്‍ നിരയില്‍ തന്നെ നിലകൊള്ളുന്നു.
എഴുതിയത്: ഡോ: പല്ലവി ഗോപിനാഥ് @Pallavi Gopinath
#Info_Clinic
#അനസ്തേഷ്യ






