അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. ഷൊയ്ബ് അഫ്താബിനൊപ്പം മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മറ്റൊരാള്‍ കൂടിയുണ്ട്. ഡല്‍ഹി സ്വദേശി ആകാംക്ഷ സിങ്ങിനും ഒരുമാര്‍ക്ക് പോലും നഷ്ടമായില്ല. പക്ഷേ പ്രായം മാനദണ്ഡമായപ്പോള്‍ ഒന്നാം റാങ്ക് ലഭിച്ചില്ല.
ഷൊയ്ബിനെ പോലെ 720-ൽ 720 മാർക്കും ആകാംക്ഷ നേടിയിരുന്നെങ്കിലും ടൈ ബ്രേക്കിംഗ് പോളിസിയുടെ അടിസ്ഥാനത്തിൽ ആകാംക്ഷയ്ക്ക് ഒന്നാംസ്ഥാനം നഷ്ടമാകുകയായിരുന്നു. ടൈ ബ്രേക്കിംഗ് പോളിസിയിൽ ഒരോ വിഷയത്തിലും നേടിയ മാർക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം, പ്രായം എന്നിവ കണക്കിലെടുത്താണ് വിദ്യാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യുസ്റ്റ് ചെയ്യുന്നത്.
'ഒഡിഷയിൽ നിന്നുളള ഷൊയ്ബ് അഫ്താബും ഡൽഹിയിൽ നിന്നുളള ആകാംക്ഷ സിങ്ങും നീറ്റ് പരീക്ഷയിൽ 720 മാർക്ക് നേടിയിട്ടുണ്ട്. എന്നാൽ ടൈ ബ്രേക്കിങ് പോളിസിയുടെ അടിസ്ഥാനത്തിൽ ഷൊയ്ബിന് ആകാംക്ഷയേക്കാൾ പ്രായക്കൂടുതൽ ഉളളതിനാൽ ദേശീയ റാങ്കിങ്ങിൽ ഒന്നാമെത്തുകയായിരുന്നു.' ഒരു ഉദ്യോഗസ്ഥൻ പി.ടി.ഐ.യോട്പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ആദ്യ 50ല്‍ അയ്ഷയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് മൂന്ന് പേര്കൂടിയുണ്ട്. 22ാം റാങ്ക് നേടിയ ലുലു എ. 25ാം റാങ്ക് നേടിയ സനിഷ് അഹമ്മദ്, 50ാം റാങ്ക് നേടിയ ഫിലെമോന് കുര്യാക്കോസ് എന്നിവരാണ് ആദ്യ 50 റാങ്കില്‍ പെട്ട മൂന്ന് പേര്.
സെപ്തംബര്‍ 13നും ഒക്ടബോര്‍ 14നുമാണ് നീറ്റ് പരീക്ഷ നടന്നത്. ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ഇത്തവണത്തെ പരീക്ഷ നടത്തിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. ആദ്യമായാണ് എയിംസ് അടക്കമുള്ള എല്ലാ മെഡിക്കല്‍ കോളെജിലേക്കുമായി ഒറ്റ പരീക്ഷ നടത്തിയത്.

Comments