
ദുബായ് : ഐ.പി.എല്ലിൽ രണ്ടാമത്തെ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പഞ്ചാബിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഇരു ടീമും മത്സരത്തിന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വസത്തിലാന് പഞ്ചാബ് ഇന്ന് ഇറങ്ങുന്നത്. എന്നാല്‍ ഏട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് പഞ്ചാബിന്റെ സന്പാദ്യം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുമാണ്. മികച്ച തുടക്കം ടീമിന് ലഭിക്കുന്നുണ്ടെങ്കിലും തോല്‍ക്കുകയാണ് പഞ്ചാബിന്റെ പതിവ്. ക്രിസ് ഗെയില്‍ ടീമില്‍ തിരികെ എത്തി എന്നത് ടീമിന് വലിയ ആശ്വസമാണ്.
എന്നാല്‍ മുംബൈയുടെ അവസ്ഥ നേരെ തിരിച്ചാണ്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീമിന്റെ വരവ്. ടീമിലെ താരങ്ങള്‍ സ്ഥിരത കാണിക്കുന്നത് ടീമിന് ആശ്വാസമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തരാണ് മുംബൈ. നേരത്തെ പഞ്ചാബും മുംബൈയും ഏറ്റ് മുട്ടിയപ്പോള്‍ മുംബൈക്കായിരുന്നു വിജയം.
ക്യാപ്റ്റന്‍ രോഹിത്തും ഒന്‍പത് റണ്‍സിന് പുറത്തായി. അര്‍ഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്. ഡി കോക്കു (13) യാദവുമാണ് ക്രീസില്‍. മൂന്ന് ഓവര്‍ പിന്നിടുനേ്പാള് ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്.






