മുംബൈ: ടി.ആര്.പി തട്ടിപ്പില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പോലീസിന്‍െ്റ വെളിപ്പെടുത്തല്‍. റിപ്പപബ്ലിക് ടി.വിയും രണ്ട് മറാത്താ ചാനലുകളും നടത്തിയ റേറ്റിംഗ് തട്ടിപ്പില്‍ മുമ്പ് കണക്കാക്കപ്പെട്ടിരുന്നതിലും കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ബാര്‍ക് മീറ്ററുകള്‍ സഥാപിച്ചിരിക്കുന്ന വീടുകളിലേക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ പണം നല്‍കിയിരുന്നതായി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാമോപള്ളി റാവു മിസ്ത്രി എന്നയാളിന്െ്റയും മറ്റ് ചിലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ പണം ഒഴുകിയിരുന്നത്. ചോദ്യം ചെയ്യലിനായി കൂടുതല്‍ ചാനല്‍ അധികൃതരെ വിളിച്ചുവരുത്തുമെന്ന് മുംബൈ പോലീസ് അറിയിച്ചു. റിപ്പബ്ലിക് അടക്കം വിവിധ ചാനലുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും 30 ലക്ഷം രൂപയോളമാണ് പ്രതിമാസം മിസ്ത്രിയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.
അസിസ്റ്റന്‍്റ് കമ്മീഷണര്‍ ശശാങ്ക് സാന്ദോറിന്െ്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. റിപ്പബ്ലിക് ടിവി കാണാന്‍ പണം ലഭിച്ചിരുന്നതായി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീട്ടുടമകള്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മിസ്ത്രിയുടെ നേതൃത്വത്തില്‍ റേറ്റിംഗ് തട്ടിപ്പ് നടന്നുവരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നുമാണ് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.






