ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബി.ജെ.പി വനിതാ നേതാവിനെതിരെ നടത്തിയ ഐറ്റം പരാമര്‍ശം ഖേദകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യമപ്രദേശിലെ മന്ത്രി കൂടിയായ ഇമാര്‍തി ദേവിക്കെതിരെയാണ് കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത്. അത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഒരു നേതാവും അത്തരം പരാമര്‍ശം നടത്തരുതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്‍െ്റ അഭിപ്രായം വ്യക്തിപരമാണെന്നും വിവാദ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും കമല്‍നാഥ് പറഞ്ഞു. വിവാദ പരാമര്‍ശം ഉണ്ടാകാനിടയായ സാഹചര്യം നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് മാപ്പ് പറയില്ല. താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം ആര്‍ക്കെങ്കിലും അപമാനകരമായി തോന്നിയെങ്കില്‍ ഇതിനകം ഖേഖപ്രകടനം നടത്തിക്കഴിഞ്ഞെന്നും കമല്‍നാഥ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഗ്വാളിയോറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത്. കൂറുമാറി ബി.ജെ.പിയില്‍ എത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കമല്നാഥിന്െ്റ പരാമര്‍ശം ബി.ജെ.പി വലിയ രാഷ്ട്രീയ വിവാദമാക്കിയിരിക്കുകയാണ്.






