
ശ്രീനഗര്‍: കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ച് നല്‍കുന്നത് വരെ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തില്ലെന്ന വിവാദ പ്രസ്താവനയില്‍ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബാ മുഫ്ത്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കഴിഞ്ഞ ആഗസ്റ്റില്‍ എന്‍ഡിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 ാം വകുപ്പും കശ്മീരിന്റെ സംസ്ഥാന പതാകയും ഭൂമിയില്‍ ഒരു ശക്തിക്കും തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലെന്നും മുഫ്ത്തിക്ക് കശ്മീരില്‍ പറ്റില്ലെന്നുണ്ടെങ്കില്‍ പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാമെന്നും ബിജെപി പറയുന്നു.
ബിജെപി സര്‍ക്കാരിന്റെ 14 മാസത്തെ കരുതല്‍ തടങ്കലിന് ശേഷം പുറത്തുവന്നതിന് തൊട്ടു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കശ്മീരിനെ പുനസ്ഥാപിച്ച ശേഷവും കശ്മീര്‍ പതാകയ്ക്കും ശേഷമേ ഇന്ത്യന്‍ പതാക താന്‍ പിടിക്കൂ എന്ന് മെഹ്ബൂബ മുഫ്ത്തി പറഞ്ഞത്്. അതേസമയം ഇത്തരം രാജ്യദ്രോഹ പരമായ പ്രസ്താവനകള്‍ പുറത്തുവിടുന്ന മെഹ്ബൂബ മുഫ്ത്തിയ്ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും കേസെടുത്ത് തടവറയില്‍ തള്ളണമെന്നും ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്ന മാധ്യമങ്ങളോട് പറഞ്ഞു. ഭാരതത്തിന്റെ പതാകയ്ക്കും രാജ്യത്തിനും മൃതൃഭൂമിക്കും വേണ്ടി അവസാന തുള്ളി രക്തം പോലും പൊടിയാന്‍ ഒരുക്കുമാണെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരില്‍ പാറിക്കളിക്കേണ്ട ഒരേയൊരു പതാക ദേശീയ പതാക ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മെഹ്ബൂബാ മുഫ്ത്തി രൂക്ഷമായി ആഞ്ഞടിക്കുകയായിരുന്നു. താഴ്വാരത്തെ പുതിയ സംവിധാനത്തിലും നിലവിലെ ഭരണത്തിന് കീഴിലും കശ്മീര്‍ ജനത സംതൃപ്തരല്ല. ഈ സര്‍ക്കാരില്‍ കശ്മീരികള്‍ മാത്രമല്ല ദളിതരും കര്‍ഷകരും എല്ലാവരും അസംതൃപ്തരാണ്. അവരുടെയെല്ലാം അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റില്‍ എടുത്തുമാറ്റപ്പെട്ട കശ്മീരിന്റെ പദവി പുന:സ്ഥാപിക്കാന്‍ വേണ്ടി നേതാക്കള്‍ പോരാടുകയും സ്വയം ബലി കഴിക്കാനും തയ്യാറാകണമെന്നും മെഹ്ബുബാ മുഫ്ത്തി പറഞ്ഞു.
അതേസമയം കശ്മീരി ജനതയെ ഇളക്കി വിടുന്ന രീതിയിലുള്ള ഇത്തരം അധാര്‍മ്മികതയെ ബിജെപി ഒരിക്കലും സഹിക്കുകയില്ലെന്നും കശ്മീര്‍ ജനതയെ പ്രകോപിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അവിടുത്തെ സാഹോദര്യവും സമാധാനവും തടര്ക്കാന് ആരെയും അനുവദിക്കില്ലെന്നും ബിജെപി കശ്മീര്‍ പ്രസിഡന്റ് രവീന്ദ്ര റെയ്ന പറയുന്നു. മോശമായ എന്തെങ്കിലും ഉണ്ടായാല്‍ മുഫ്ത്തിക്ക് അതിന്റെ അനന്തരഫലം നേരിടേണ്ടി വരും.
ഇന്ത്യയില്‍ കശ്മീരി നേതാക്കള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെങ്കില്‍ അവര്‍ക്ക് പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാമെന്നും കഴിഞ്ഞ ആഗസ്റ്റ് 5 ന് എടുത്തു കളഞ്ഞ 370 ാം വകുപ്പ് തിരിച്ചെടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നും പറഞ്ഞു. 370 ാം വകുപ്പ് വിഭാഗീകതയും ഭീകരതയും ഉപകരണമാക്കി ആയിരക്കണക്കിന് ജനതയെ കൊല്ലാനുള്ളതായിരുന്നു. അത് അന്തിമമായി എടുത്തു കളഞ്ഞതാണ് ഇനി കൊണ്ടുവരാന്‍ ഒരു സാധയതയുമില്ല. ജമ്മു കശ്മീരില്‍ ഇനി ദേശീയ പതാക അല്ലാതെ ഒുരു പതാകയും ഉയര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും പറഞ്ഞു.
ബിജെപി ജമ്മു കശ്മീരി ജനതയുടെ അന്തസ്സിനെ കൊള്ളയടിക്കുകയാണെന്നായിരുന്നു മുഫ്ത്തിയുടെ മറുപടി. വിശാലമനസ്ക്കതയുള്ള, ജനാധിപത്യ പരമായ, മതേതരത്വം പുലരുന്ന ഇന്ത്യയാണ് നമ്മള് ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യയില്‍ നാം സുരക്ഷിതരല്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ദളിതരും സുരക്ഷിതരല്ല. ഞങ്ങളുടെ അന്തസ്സിനെ കൊള്ളയടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഫ്ത്തി പറഞ്ഞു.
അതേസമയം മുഫ്ത്തിയെ വിമര്‍ശിച്ച് കശ്മീരിലെ കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്. കശ്മീര്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് മുഫ്ത്തിയുടെ പ്രസ്താവന എന്നും ഏത് സമൂഹത്തിലായാലും ഇത്തരം പ്രസ്താവനകള്‍ അസഹിഷ്ണുത ഉളവാക്കുന്നതും അസ്വീകാര്യവുമാണ്. ദേശീയ പതാക രാജ്യത്തിന്റെ ഒരുമയുടെ ചിഹ്നമാണ്. സ്വതന്ത്ര്യം നേടാന്‍ ബലികഴിക്കപ്പെട്ട കോടാനുകോടി ആള്‍ക്കാരുടെ ത്യാഗത്തിന്റെ ഓര്‍മ്മകളെ അത്് ഉണര്‍ത്തുകയും രാജ്യത്തിന്റെ അന്തസ്സിനെയും പരമാധികാരശത്തയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണെന്നും മുഫ്ത്തിയുടെ പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞു.






