
ചെന്നൈ : ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂചന നല്കി നടന് വിജയ്. പെട്ടെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുകയല്ല വേണ്ടത്. മറിച്ച് ജനങ്ങളിലേക്ക് ആദ്യം ഇറങ്ങി പ്രവര്‍ത്തിക്കൂ. അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് വിജയ് ആരാധക സംഘടനയോട് പറഞ്ഞു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നമ്മള് മുന്നിട്ടറങ്ങണമെന്നും വിജയ് നിര്‍ദ്ദേശിച്ചു.
വിജയ രാഷ്ട്രീയത്തിലേക്ക് എന്ന് വാര്‍ത്തകള്‍ പരക്കെ ഉണ്ടായിരുന്നു. ഈ കാര്യം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തിയത്. ചെന്നൈയിലെ വിജയയുടെ വീട്ടില്‍ വെച്ചായിരുന്നു യോഗം. താരം രാഷ്ട്രീയത്തില്‍ വരണമെന്നും 2021 മത്സരിക്കണമെന്നുമായിരുന്നു വിജയ് മക്കൾ ഇയക്കത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് താരം പറഞ്ഞു. വിജയ് മക്കൾ ഇയത്തിന്റെ പ്രവർത്തനം വിപുലമാക്കണമെന്ന് വിജയ് നിര്‍ദ്ദേശിച്ചു. പ്രത്യേക കർമ്മ പദ്ധതികൾ തകാറാക്കാനും നിർദ്ദേശം.
അതേസമയം വിജയ് അടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരത്തിലുള്ള പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2021ലെ മുഖ്യമന്ത്രി എന്ന് പറഞ്ഞാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍. എന്നാല്‍ ഇത് ചെയ്തത് വിജയ് മക്കൾ ഇയക്കമാണ്.






