
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്. 196 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറിയുമായി തിളങ്ങിയ ബെന്‍ സ്റ്റോക്സും അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസണും ചേര്‍ന്ന് മറികടക്കുകയായിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗ്സിനെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
' പ്രതിഭയുടെ കയ്യൊപ്പുള്ള ഷോട്ടുകള്‍..'
കളിയെഴുതുന്നവര് പലര്‍ക്കും ആലങ്കാരികമായി നല്‍കുന്നൊരു വര്ണനയാണത്.
പക്ഷേ സഞ്ജു സാംസണ് കളിക്കുന്നത് കാണുമ്പൊ അതൊട്ടും അതിശയോക്തിയാണെന്ന് തോന്നുകയില്ലെന്നതാണ് വാസ്തവം.
ഇന്ന് അര്‍ദ്ധസെഞ്ചുറി തികച്ചതുകൊണ്ട് മാത്രം തോന്നുന്നൊരു കാര്യമല്ല അത്. ഇക്കഴിഞ്ഞ ദിവസം മറ്റുളളവര്‍ റണ്‍ സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ അവസരത്തില്‍പ്പോലും അയാളെടുത്ത ആ 36 റണ്ണിലുണ്ടായിരുന്നു ഏഴഴകുളള എണ്ണം പറഞ്ഞ ഷോട്ടുകളില്‍ പലത്..
ഗെയിലിന്റെ പോലത്തെ വന്യമായ കരുത്തോ അല്ലെങ്കില്‍ ഡിവില്ലിയേഴ്സ് ക്രീസില്‍ ചെയ്തുവയ്ക്കുന്ന അണ് ഓര്‍ത്തഡോക്സ് ഷോട്ടുകളുടെ ധാരാളിത്തമോ അയാള്‍ക്ക് ഉണ്ടെന്ന് തോന്നിക്കാറില്ല.
കരുത്തില്‍ ഒട്ടും പിറകിലല്ലെങ്കില്പ്പോലും...
ഒരു ബൗണ്ടറി നേടാനോ ഇനി അല്ല സിക്സര്‍ അടിക്കാനോ അയാള്‍ക്ക് പ്രോപ്പര്‍ ക്രിക്കറ്റിങ്ങ് ഷോട്ടുകള്‍ തന്നെ ധാരാളമാണ്....അല്ലെങ്കില്‍ സഞ്ജുവിന്റെ കളി അങ്ങനെയാണ് തോന്നിക്കുന്നത്..
അതുകൊണ്ടുകൂടിയാണ് ചിലപ്പോള്‍ അനാവശ്യമെന്ന് തോന്നുന്ന ഷോട്ടുകളിലൂടെ അയാള്‍ വിക്കറ്റ് നഷ്ടമാക്കുമ്പൊ നിരാശ തോന്നുന്നതും...
സ്റ്റോക്സിന്റെ സെഞ്ചുറിയെക്കാള്‍ ഒട്ടും പിറകിലല്ല സഞ്ജുവിന്റെ ക്ലാസ്...
സഞ്ജു സാംസണ്


