
ന്യുഡല്‍ഹി: ഹത്രാസ് കേസ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. നിലവിലെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതിയോ അലഹബാദ് ഹൈക്കോടതിയോ മേല്‍നോട്ടം വഹിക്കണമോ എന്നത് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
വിരമിച്ച ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ സത്യമ ദുബെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ യു.പിക്ക്് പുറത്തേക്ക് മാറ്റണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സെപ്തംബര്‍ 14ന് ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണമടഞ്ഞത്. അന്നു രാത്രി തന്നെ മൃതദേഹം പോലീസ് ദഹിപ്പിക്കുകയും ചെയ്തു.






