കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ ഫീഡ് ബാക് ഫോം ഇനി പ്രാദേശിക ഭാഷയിലും സമര്‍പ്പിക്കാം.
ഇന്ത്യന്‍ എംബസിയിലെയും, മൂന്ന് പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലെയും സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഫീഡ് ബാക് ഫോമാണ് തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ സമർപ്പിക്കാനാണ് ഇന്ത്യക്കാർക്ക് അവസരം നൽകിയിരിക്കുന്നത്. ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, മുതലായ 9 ഭാഷകളിൽ കൂടി ഇനി ഫോം പൂരിപ്പിച്ചു നൽകാനാണ് സൗകര്യം ലഭിക്കുക.
ഫീഡ് ബാക് സമർപ്പിക്കാനുള്ള ഫോമുകള്‍ എംബസിയിലും മൂന്ന് പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലും ലഭിക്കും. കൂടുതല്‍ ഭാഷകള്‍ ഇനിയും ഉള്‍പ്പെടുത്തുമെന്ന് എംബസി അറിയിച്ചു.
ഫോം പൂരിപ്പിച്ച് എംബസിയിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം. community.kuwait@mea.gov.in, amboff.kuwait@mea.gov.in. എന്ന വിലാസത്തിലും അയക്കാവുന്നതാണ്.






