
ന്യൂഡല്‍ഹി: പ്രവാചകനോ ഇസഌമിനോ എതിരേ സംസാരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഇന്ത്യാക്കാരായ മുസഌം ഇതര വിഭാഗത്തിലുള്ളവര്‍ ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ അവരെ ജയിലില്‍ അടയ്ക്കാന്‍ ജിസിസി രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് വിവാദ മുസ്ളീം പണ്ഡിതന് സക്കീര്‍ നായിക്. ഇക്കാര്യത്തില്‍ കേസില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യാക്കാരുടെ ഡേറ്റാബേസ് ഉണ്ടാക്കണമെന്നും അവര്‍ എപ്പോഴെങ്കിലും ഇസഌമിക രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരെ പിടികൂടണമെന്നും സക്കീര്‍ നായ്ക്ക് പറയുന്നു.
അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ''മുസ്ലീമിന് എതിരേ ഏതെങ്കിലും വിധത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തുന്ന ഇന്ത്യന്‍ അമുസഌങ്ങളുടെ പട്ടിക ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തണം. അടുത്ത തവണ അവര്‍ കുവൈറ്റോ, സൗദിയോ, ദുബായ് യോ അല്ലെങ്കില്‍ ഇന്തോനേഷ്യയില്‍ ആയാല്‍ പോലും അവര്‍ പ്രവാചകനെയോ മുസ്ലീങ്ങളെയോ അപമാനിച്ചിട്ടുണ്ടോ എന്ന് ഡേറ്റാബേസ് ഉപയോഗിച്ച് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ കേസെടുത്ത് അഴിക്കുള്ളില്‍ തള്ളണം.'' നായിക് പറയുന്നു. 'ഡേറ്റാബേസിലെ ആള്‍ക്കാരുടെ പേര് പുറത്ത് വിടരുത്. അവര്‍ എപ്പോള്‍ വന്നാലും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ശിക്ഷ വാങ്ങിക്കൊടുക്കണം. ബിജെപി ഭക്തരായ ഭൂരിപക്ഷം ആള്‍ക്കാരും ഇസ്ലാമിനും മുസ്ലീമിനും എതിരേ വിഷം പടര്‍ത്തുന്നുണ്ട്. ഇത്തരം നീ്ക്കം നടത്തി അവരില്‍ ഭീതിയുണ്ടാക്കണമെന്നും നായിക്ക് ആവശ്യപ്പെടുന്നു.
സാമ്പത്തീക കുറ്റകൃത്യങ്ങള്‍ക്ക് പുറമേ ഇന്ത്യയില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകളും നിയമവിരുദ്ധ പ്രവര്‍ത്തികളും ചെയ്യുന്നു എന്ന ആരോപണം നേരിടുന്നയാളാണ്. 53 കാരനായ സക്കീര്‍ നായ്ക്ക് പ്രസംഗങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയും ഇന്ത്യയിലെ ഭിന്ന മതക്കാരില്‍ വിദ്വേഷം ഉണ്ടാക്കുകയും ശത്രുതാ മനോഭാവം വളര്‍ത്തുകയും ചെയ്യുന്നതായിട്ടാണ് ഇന്ത്യന്‍ അധികൃതര്‍ ആരോപിക്കുന്നത്. നായിക്കിനെതിരേ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ഇന്ത്യ വിട്ട് മലേഷ്യയിലാണ് താമസിക്കുന്നത്. എന്നാല്‍ മലേഷ്യയിലും വംശീയ ഗ്രൂപ്പുകളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്നു എന്ന നിലയില്‍ മലേഷ്യയിലും നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്.
2016 ലെ ധാക്കാ കഫേ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് നായിക്ക് ഇന്ത്യയില്‍ നിന്നും പറന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസില്‍ സെപ്തംബര്‍ ആദ്യം എന്‍ഐഎയും സക്കീര്‍ നായിക്കിനെതിരേ കേസെടുത്തിട്ടുണ്ട് ചെന്നൈയിലെ ഒരു വലിയ ബിസിനസുകാരന്റെ മകളും ബംഗ്ലാദേശിലെ മുന്‍പ്രധാനമന്ത്രി ഖാലേഡാ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയിലെ ഒരു രാഷ്ട്രീയക്കാരന്റെ മകന്റെയും കാര്യവുമായി ബന്ധപ്പെട്ടാണ് കേസ്.






