
ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നിരുപാധികം മാപ്പുപറഞ്ഞു. ഇതോടെ കോടതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചു. 2017ല്‍ സത്യേന്ദ്ര ജയിനും മുഖ്യമരന്തി അരവിന്ദ് കെജ്രിവാളിനുമെതിരെ നടത്തിയ അഴിമതി ആരോപണമാണ് കപില്‍ മിശ്രയ്ക്ക് കുരുക്കായത്.
കെജ്രിവാളിനു വേണ്ടി സതേ്യന്ദ്ര ജയിന് രണ്ടു കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നും കെജ്രിവാളിന്റെ കുടുംബത്തിന് അനുകൂലമായി 50 കോടി രൂപയുടെ ഭൂമി ഇടപാട് ഒത്തുതീര്പ്പാക്കിയെന്നുമായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. ഇതിനെതിരെ സത്യേന്രദ് ജയിന് അഡീഷല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കപില്‍ മിശ്ര കോടതിയില്‍ മാപ്പുപറയാന്‍ തയ്യാറായാല്‍ കേസ് അവസാനിപ്പിക്കാമെന്ന് സത്യേന്ദ്ര ജയിനും കോടതിയില്‍ അറിയിച്ചിരുന്നു. കപില്‍ മിശ്ര മാപ്പ് പറയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ കേസ് അവസാനിപ്പിക്കാമെന്ന് കോടതിയും ചൂണ്ടിക്കാട്ടി.






