കൊൽക്കത്ത: എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ചെന്നപ്പോൾ 36 കാരിയായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നൂറുകോടിക്ക് വെറും 3 രൂപ കുറവ്! പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള സ്ത്രീയുടെ അക്കൗണ്ടിൽ 99,99,99,997 രൂപയുടെ അവിശ്വസനീയമായ നിക്ഷേപം എത്തിയതിനെ തുടർന്ന് അക്കൗണ്ട് മവിപ്പിച്ചു.
സബ്‌സിഡി അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) കുൽത്താലി ജംതാല ശാഖ സന്ദർശിച്ചപ്പോഴാണ് കാശ്മീര ഷെയ്ഖ് എന്ന സ്ത്രീയെ ബാങ്ക് ഉദ്യോഗസ്ഥൻ ഈ വൻ തുകയെക്കുറിച്ച് അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷീറ്റുമേഞ്ഞ വീട്ടിൽ കഴിയുന്ന ഷെയ്ഖ്, ഭർത്താവിന്റെ തയ്യൽ വരുമാനത്തിന് പുറമെ സാരികളിൽ എംബ്രോയ്ഡറി (സരി വർക്ക്) ചെയ്താണ് ഉപജീവനം കഴിക്കുന്നത്. എന്നാൽ അക്കൗണ്ടിലെ വലിയ തുകയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഏക ബാങ്ക് അക്കൗണ്ട് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ബാങ്കിംഗ് ഇടപാടുകളെ ബാധിച്ച സംശയാസ്പദമായ സെർവർ തകരാറാണ് ഇത്തരം അപാകതകൾക്ക് കാരണമെന്ന് അനൗദ്യോഗികമായി കരുതുന്നു. മറ്റൊരു സംഭവത്തിൽ, കൊൽക്കത്തയിലെ ബെലെഘാട്ടയിൽ ക്ലൗഡ് കിച്ചൻ നടത്തുന്ന നൂപുർ ഗുപ്തയുടെ അക്കൗണ്ടിൽ 47 കോടി രൂപയുടെ അവിശ്വസനീയമായ നിക്ഷേപം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഈ ഇടപാട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസും ബാങ്കും ആദായനികുതി വകുപ്പും ഉൾപ്പെടുന്ന സംയുക്ത അന്വേഷണത്തിലാണ്.
വിഷയം പരിശോധിച്ചുവരികയാണെന്ന് പിഎൻബി അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തെറ്റായ ക്രെഡിറ്റുകൾക്ക് കാരണമെന്താണെന്നോ തകരാറിന്റെ വ്യാപ്തി എത്രയാണെന്നോ ഉള്ള കാര്യത്തിൽ ബാങ്ക് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

Comments