
കോഴിക്കോട്: സംവരണ വിഷയത്തില്‍ സമരത്തിന് സമസ്ത. സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്ത ആവശ്യപ്പെട്ടു. നിരന്തര പേരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സമസ്ത ആരോപിച്ചു. സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നതെന്നും സമസ്ത ആരോപിച്ചു.
ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്ക വിഭാഗങ്ങളെ ബോധപൂര്‍വം അവഗണിക്കുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് സമതസ്ത വ്യക്തമാക്കി. സംവരണത്തിന്െ്റ അടിസ്ഥാനം സാമൂഹ്യമായും വിദ്യാഭ്യസപരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ്. സാമ്പത്തികം ഇതില്‍ പ്രശ്നമല്ല. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പിലെത്തിക്കുക എന്നതാണ് പിമന്നാക്ക് വിഭാഗ സംവരണത്തിന്െ്റ ലക്ഷ്യം. എന്നാല്‍ ഇതിനിടെ യാതൊരു പഠനവും നടത്താതെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് എന്ന പേരില്‍ 10 ശതമാനം സംവരണം നടപ്പിലാക്കുകയാണെന്ന് സമസ്ത ആമാ്രപിച്ചു.
പുതിയ സംവരണ പ്രഖ്യാപനത്തോടെ നിലവിലുള്ളതില്‍ നിന്ന് പോലും അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. കേവലം 20 ശതമാനമുള്ള മുന്നോക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം. അന്യായമായി വാരിക്കോരി നല്കിയതിന്െ്റ കാരണമായി ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്‍്റില്‍ എണ്ണായിരത്തോളം സീറ്റുകളില്‍ അപേക്ഷകര്‍ ഉണ്ടായിരുന്നിലെന്നത് ഇതിന് ഉദാഹരണമാണ്. പിന്നോക്ക സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതില്‍ നിന്നാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അതിന് വിരുന്ധമായി മൊത്തത്തില്‍ നിന്നാണ് ഇപ്പോള്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇത് കടുത്ത ചതിയാണെന്നും സമസ്ത പറഞ്ഞു.






