
ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ കമല്‍നാഥിന് തിരിച്ചടി. ചട്ടലംഘനം ആവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന് കമല്‍ നാഥിന്റെ താരപ്രചാരക പദവി റദ്ദാക്കി.
ഇനി ഏതു തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയാലും പ്രചാരണ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയാകും വഹിക്കേണ്ടി വരിക. ബിജെപി സ്ഥാനാര്ത്ളഥിക്കെതിരെ 'ഐറ്റം' പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കമ്മീഷന് ആദ്യം കമല്‍നാഥിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതോടെ കമ്മീഷന് കടുത്ത നടപടിയിലേക്ക് നീങ്ങിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന്സംസ്ഥാന കോണഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.






