
ബെംഗളൂരു : വീട്ടുകാരെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. സഹോദരന് ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.
രണ്ട് അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പം ഇന്നലെ വൈകിട്ട് 5.15 നാണ് ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാന്‍ കഴിഞ്ഞത്.
ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കൊച്ചിയിലാണെന്നും ഇവിടെ നടത്തിയിരുന്ന റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവില്‍ അനൂപിന് അന്നേ ചെറിയതോതില്‍ ലഹരി ഇടപാടുകളുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.






