
നടന് മുകേഷ് ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. മീടു പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ കാരണം സ്ത്രീകള്‍ ജോലിക്ക് പോകുന്നതു കൊണ്ട് ആണെന്നാണ് താരം പറഞ്ഞത്. സ്ത്രീകള്‍ വീട്ടുപണികളാണ് ചെയ്യേണ്ടത്, ജോലി ചെയ്യാനിറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.-മുകേഷ് ഖന്ന പറഞ്ഞു. താരത്തിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രതിഷേധത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
'പുരുഷനും സ്ത്രീകളും വ്യത്യസ്തരാണ്. വീടിന്റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടു മൂവ്മെന്റ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകള്‍ സംസാരിക്കുന്നതുതന്നെ പുരുഷന്മാരുടെ തോളോട് തോള് ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികള്‍ക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണ്'-മുകേഷ് ഖന്ന പറയുന്നു.
ശക്തിമാന് എന്ന ടി വി സീരയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മുകേഷ് ഖന്ന. താരത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.






