ന്യൂഡല്‍ഹി: താരപ്രചാരകന് പദവി പിന്‍വലിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. രാജ്യസഭാംഗം കൂടിയായ അഭിഭാഷകന് വിവേക് താംഖ മുഖേനയാണ് കമല്‍നാഥ് കോടതിയെ സമീപിച്ചത്.
മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബര്‍ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമായിരിക്കെയാണ് കമല്‍നാഥിനെതിരായ നടപടി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല തവണ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമല്നാഥിന്െ്റ താരപ്രചാരകന് പദവി തിരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിച്ചത്. ബി.ജെ.പിയുടെ വനിതാ നേതാവിനെതിരെ കമല്‍നാഥ് നടത്തിയ ഐറ്റം പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വെള്ളിയാഴ്ചയാണ് കമല്നാഥിന്െ്റ താരപ്രചാരകന് പദവി തിരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിച്ചത്.






