ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയെ വീണ്ടും കടന്നാക്രമിച്ചും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചും ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയില്‍ നടക്കാനിരിക്കുന്ന എം.എല്‍.സി തിരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ വോട്ട് ചെയ്യേണ്ടി വന്നാല്‍ ചെയ്യുമെന്ന് മായാവതി പറഞ്ഞു.
ബി.ജെ.പി അടക്കം ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യേണ്ടി വന്നാലും എസ്.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തും. എസ്.പിയുടെ ദളിത് വിരുദ്ധ നിലപാടുകളാണ് തീരുമാനത്തിന് പിന്നിലെന്നും മായാവതി പറഞ്ഞു. തന്‍െ്റ പ്രസ്താവനകള്‍ എസ്.പിയും കോണ്‍ഗ്രസും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് മായാവതി ആരോപിച്ചു. ഏഴ് സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് മുസ്ലീം വോട്ടുകള്‍ ലഭിക്കാതിരിക്കുന്നതിനാണ് ഈ നീക്കമെന്നും മായാവതി ആരോപിച്ചു.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലത്തിലും താന്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും മായാവതി വ്യക്തമാക്കി. താന്‍ ബുലന്ദ്ഷറില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയില്‍ അവര്‍ ചില വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബുലന്ദഷര്‍ ഉള്‍പ്പെടെ യു.പിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളിലും താന്‍ ബി.എസ്.പിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.






