
ജമൈക്ക : ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് മര്‍ലോണ്‍ സാമുവല്‍സ്. വിന്‍ഡിസ് ടി20 ലോകകപ്പ് ഫൈനലില്‍ എത്തിയ രണ്ട് വട്ടവും സാമുവല്‍സ് ആയിരുന്നു ടോപ് സ്കോറര്‍. വിന്‍ഡിസ് ബാറ്റ്സ്മാന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ചീഫ് എക്സിക്യൂട്ടീവ് ജോണി ഗ്രേവ് സ്ഥിരീകരിച്ചു. വിന്‍ഡിസ് ദേശീയ ടീമിന് വേണ്ടി 2018ലാണ് സാമുവല്‍സ് അവസാനം കളിച്ചത്. കരിയറില്‍ ഉടനീളം മാന്യമായ ബാറ്റിങ് ശരാശരി നിലനിര്‍ത്തിയ സാമുവല്‍സ് ലിമിറ്റര്‍ ഓവര്‍ ക്രിക്കറ്റില്‍ വിന്‍ഡിസിന്റെ പ്രധാന താരമായിരുന്നു.
71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ടി20യും സാമുവല്‍സ് വിന്‍ഡിസിന് വേണ്ടി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലും കൂടി 10000ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 260 ആണ് ഉയര്‍ന്ന സ്കോര്‍. ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍ 133 റണ്‍സും, ടി20യില്‍ 89 റണ്‍സുമാണ്. 2000ലായിരുന്നു വിന്‍ഡിസ് ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം. സ്പിന്നറായ സാമുവല്‍സ് 152 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പുനെ വാരിയേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മെല്‍ബണ്‍ റെനഗേഡ്സ്, പെഷ്വാര് സല്‍മി എന്നിവയ്ക്ക് വേണ്ടിയും സാമുവല്‍സ് കളിച്ചിട്ടുണ്ട്.



